ബംഗളൂരു: ഫേസ്ബുക്കിൽ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ ബംഗളൂരുവിൽ ജനം തെരുവിലിറങ്ങി. അക്രമത്തിൽ നിരവധി വാഹനങ്ങൾ കത്തിച്ചു. രാത്രി പത്തോടെ ഡി.ജെ. ഹള്ളി കാവൽ ബൈരസാന്ദ്രയിലാണ് സംഭവം.[www.malabarflash.com]
പുലികേശി നഗറിലെ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ നവീനാണ് ഫേസ്ബുക്കിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത്. നവീനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകൾ നവീന്റെ കാറടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു.
എം.എൽ.എയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകളടക്കം തകർന്നു. നവീന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷന് മുന്നിലും ആളുകൾ തടിച്ചുകൂടി.
സംഭവമറിഞ്ഞ് പ്രദേശത്തേക്ക് വൻ പോലീസ് സന്നാഹം കുതിച്ചെത്തി. ലാത്തിവീശിയിട്ടും പിന്മാറാതിരുന്ന അക്രമികളെ പിരിച്ചുവിടാൻ രാത്രി 11 ഓടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു.
തെറ്റു ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കിംവദന്തികൾ കേട്ട് ആരും അക്രമത്തിനായി ഇറങ്ങിപ്പുറപ്പെടരുതെന്നും എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തി അഭ്യർഥിച്ചു. എന്നാൽ, പ്രവാചകനെ അവഹേളിക്കുന്ന പോസ്റ്റ് താൻ ഫേസ്ബുക്കിലിട്ടിട്ടില്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും നവീൻ പ്രതികരിച്ചു.
വിവാദ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. കൂടുതൽ പോലീസുകാരെ സംഘർഷസഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഘർഷമുണ്ടാക്കലല്ല പരിഹാരമെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

0 Comments