കാസര്‍കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു. മജിര്‍പള്ള സുങ്കതകട്ട സ്വദേശി ഇബ്രാഹിമിൻ്റെ ഭാര്യ ആയിഷ (32) ആണ് മരിച്ചത്. മൂന്നാമത്തെ കുട്ടിയുടെ പ്രസവമായിരുന്നു ആയിഷയൂടേത്.[www.malabarflash.com]
ഉപ്പളയിലെ സ്വകാര്യ ക്ലിനിക്കിലാണ് ശനിയാഴ്ച വൈകീട്ട് പ്രസവം നടന്നത്. രാത്രി പത്തു മണിയായപ്പോള്‍ ആയിഷയയെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിക്കണമെന്നും ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. അതേസമയം ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് സൗകര്യം ഒരുക്കി കൊടുക്കുകയോ, നഴ്‌സിനെ ഒപ്പം അയക്കുകയോ ചെയ്തില്ല.
പിന്നീട് ഭര്‍ത്താവിന്റെ കാറിലാണ് ആയിഷയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആയിഷ മരണപ്പെട്ടിരുന്നു. രോഗിവരുന്ന കാര്യം ആരും അറിയിച്ചില്ലെന്നാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഉപ്പളയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഫാരിസ് (ഒൻപത്), ഫായിസ് (ഏഴ്) എന്നിവര്‍ ആയിഷയുടെ കുട്ടികളാണ്.
0 Comments