NEWS UPDATE

6/recent/ticker-posts

യുവാവ് പള്ളിക്കുളത്തില്‍ മരിച്ചനിലയില്‍

കാസറകോട്: യുവാവിനെ പള്ളിക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൈവളിഗെ പാണ്ടിയടുക്കത്തെ കല്‍പ്പന മുഹമ്മദ് നബീസ ദമ്പതികളുടെ മകന്‍ കാസിം(32) ആണ് മരിച്ചത്.[www.malabarflash.com]

പൈവളിഗയിലെ ഇറച്ചിക്കടയിലെ തൊഴിലാളിയായിരുന്നു കാസീം. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍ നിന്ന് പുറപ്പെട്ട കാസിമിനെ കാണാതായിരുന്നു.
ചൊവ്വാഴ്ച വൈകീട്ടാണ് മൃതദേഹം ചെമ്പ് റോഡ് ജുമാമസ്ജിദ് കുളത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. 

 മഞ്ചേശ്വരം പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments