NEWS UPDATE

6/recent/ticker-posts

മുഖ്യമന്ത്രിയുടെ ഫോട്ടോ അശ്ലീലകരമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. അണ്ടൂര്‍ക്കോണം മുന്‍ മണ്ഡലം പ്രസിഡന്റ് കൊയ്ത്തൂര്‍ക്കോണം നീതു ഭവനില്‍ സുജിയെയാണ് മംഗലപുരം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.[www.malabarflash.com]

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലകരമായ മറ്റൊരുചിത്രത്തില്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ടും കെപി ആക്ടും പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. 

മംഗലപുരം പോലിസ് ഇന്‍സ്‌പെക്ടര്‍ പി ബി വിനോദ്കുമാര്‍, എസ് ഐ വി തുളസീധരന്‍ നായര്‍, ജിഎസ് ഐ മാരായ ഗോപകുമാര്‍, ഹരി, രാധാകൃഷ്ണന്‍ എന്നിവരാണ് സുജിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments