അന്വേഷണ ഏജൻസിതന്നെ അപ്പീൽ പോകണമെന്നും എല്ലാവരും സമാധാനവും മതസൗഹാർദവും കാത്തുസൂക്ഷിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
നിയമവിരുദ്ധ പ്രവർത്തനം നടന്നുവെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞതാണ്. അന്വേഷണ ഏജൻസി കുറ്റക്കാരെ കണ്ടെത്തിയതാണ്. എന്നിട്ടും വെറുതെവിടുന്ന വിധി പ്രതീക്ഷിച്ചില്ല. ബാബരി മസ്ജിദ് തകർത്തിട്ടുതന്നെയില്ലെന്നും പള്ളി ഇപ്പോഴും നിലനിൽക്കുന്നു എന്ന് പറയും പോലെയാണ് വിധിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
പള്ളി തകർക്കുേമ്പാൾ പ്രതികളെല്ലാം അവിടെയുണ്ടായിരുന്നു. അത് ലോകം കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
0 Comments