NEWS UPDATE

6/recent/ticker-posts

കോവിഡ് വ്യാപനം; യുഎഇയിൽ കോവിഡ് രോഗികൾ 1000 കടന്നു , രണ്ട് മരണം

യുഎഇ: യുഎഇയില്‍ കോവിഡ് വ്യാപനം രൂക്ഷം. പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 1000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,000 പേരാണ് പരിശോധന നടത്തിയത്. അതിൽ 1008 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.[www.malabarflash.com].


രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ 409 പേരാണ് മരണത്തിന് കീഴടങ്ങിയത്.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,540 ആയി . 882 പേര്‍ കൂടി സുഖം പ്രാപിച്ചു .ഇതോടെ 78,819 പേർ രോഗമുക്തരായി. നിലവില്‍ 10,312 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

Post a Comment

0 Comments