അതേസമയം കേരളത്തിന് പുറത്തുനിന്നു വരുന്ന മലയാളികളും സംസ്ഥാനം സന്ദര്‍ശിക്കാന്‍ എത്തുന്നവരും ഏഴ് ദിവസത്തേക്ക് നിര്‍ബന്ധമായും ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതാണ്. പോകണം. ഏഴാം ദിവസം പരിശോധനാ ഫലം നെഗറ്റീവായാല്‍ അവശേഷിക്കുന്ന ഏഴു ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമല്ല. 14 ദിവസത്തെ ക്വാറന്റീനാണ് ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം നിര്‍ദേശിക്കപ്പെടുന്നത്. ടെസ്റ്റ് നടത്താത്തവര്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ നൂറു ശതമാനം ജീവനക്കാരും ജോലിക്കെത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
0 Comments