NEWS UPDATE

6/recent/ticker-posts

ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു; മോഹൻ ലാൽ 26 ന് ഷൂട്ടിംഗിനെത്തും; വൈറലായി പൂജാ ചിത്രങ്ങൾ

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു. കൊറോണ മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.[www.malabarflash.com] 

സിനിമയുടെ അണിയറ പ്രവർത്തകർക്ക് കൊറോണ പരിശോധന നടത്തിയ ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. ഇൻഡോർ രംഗങ്ങളായിരിക്കും ആദ്യ പത്ത് ദിവസം ഷൂട്ട് ചെയ്യുക. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഷൂട്ടിംഗ് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും.

മോഹൻലാൽ ഈ മാസം 26 നായിരിക്കും ചിത്രീകരണത്തിനായി ജോയിൻ ചെയ്യുക. ചിത്രത്തിന്റെ പൂജ സമയത്ത് എടുത്ത ഫോട്ടോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെ പൂജയുടെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ജിത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, എന്നിവർ ഉൾപ്പെടെയുള്ള പൂജാ ചടങ്ങിൽ പങ്കെടുത്തു.

ചിത്രീകരണം പൂർത്തിയാകുന്നത് വരെ വരെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും ആർക്കും പുറത്തേക്ക് പോകാൻ അനുവാദം ഉണ്ടാകില്ല. ചിത്രത്തിലുള്ള എല്ലാ പ്രവർത്തകരും ഒരു ഹോട്ടലിൽ തന്നെയായിരിക്കും താമസിക്കുക. ഓഗസ്റ്റ് മാസം ആരംഭിക്കേണ്ടിയിരുന്ന ചിത്രീകരണം കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് നീട്ടിവെച്ചത്.

Post a Comment

0 Comments