NEWS UPDATE

6/recent/ticker-posts

അബൂദാബിയില്‍ ബസ്സും മിനിബസ്സും കൂട്ടിയിടിച്ച് മൂന്ന് മരണം

അബുദാബി: മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചൊവ്വാഴ്ച  അബുദബിയിലുണ്ടായ വാഹനാപകടത്തില്‍ 3 പേര്‍ മരിക്കുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു.[www.malabarflash.com]

അല്‍ ഫയ-സൈഹ ശുഹൈബ് റോഡില്‍ ബസ്സും മിനിബസ്സും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മിനി ബസ്സ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. 

മൂടല്‍മഞ്ഞ് സമയത്ത് ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments