ബംഗളൂരു: വടക്കൻ കർണാടക യെല്ലാപൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മുംബൈയിൽനിന്ന് കാറിൽ നാട്ടിലേക്ക് തിരിച്ച തൃപ്പൂണിത്തുറ സ്വദേശികളായ പത്മാക്ഷി അമ്മ (86), മക്കളായ ഹരീന്ദ്രനാഥ് നായർ (62), രവീന്ദ്രനാഥ് നായർ (58), രവീന്ദ്രനാഥിന്റെ ഭാര്യ പുഷ്പ ആർ. നായർ (54) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞദിവസം രാവിലെ ആറിനാണ് അപകടം. ഇവർ സഞ്ചരിച്ച മാരുതി ഇഗ്നിസ് കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. കാർ പൂർണമായി തകർന്നു.
ഡൽഹിയിൽ ജോലി ചെയ്യുന്ന രവീന്ദ്രനാഥ് നായരും ഭാര്യ പുഷ്പയും കാറിൽ ഏതാനും ദിവസം മുമ്പ് മുംബൈയിലെത്തി തങ്ങിയശേഷം പത്മാക്ഷി അമ്മയെയും ഹരീന്ദ്രനാഥിനെയും കൂട്ടി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. അപകടവിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തി.
0 Comments