കൊച്ചി: നടി മിയ ജോര്‍ജും ആഷ്വിൻ ഫിലിപ്പും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിവാഹം ആശീർവദിച്ചു.[www.malabarflash.cm] കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ഉൾപ്പെടെ 20 പേരില്‍ താഴെമാത്രം പേരാണു പങ്കെടുത്തത്.
എറണാകുളം ആലുംപറമ്പില്‍ ഫിലിപ്പ്-രേണു ദന്പതികളുടെ മകനായ ആഷ്വിന് വ്യവസായിയാണ്. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജ്-മിനി ദന്പതികളുടെ മകളാണു മിയ.
ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അല്‍ഫോണ്‍സാമ്മ’ സീരിയലില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടര്‍ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതര്‍ക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാന്‍’ തുടങ്ങിയ സിനിമകളില്‍ വേഷങ്ങള്‍ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി നിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
തമിഴില്‍ ‘അമര കാവ്യം,’ ‘ഇന്‍ട്രു നേട്ര് നാളൈ,’ ‘വെട്രിവേല്‍,’ ‘ഒരു നാള്‍ കൂത്ത്,’ ‘റം,’ ‘യെമന്‍’ എന്നീ സിനിമകളിലും തെലുങ്കില്‍ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും മിയ അഭിനയിച്ചിട്ടുണ്ട് . മലയാളത്തില്‍ ‘അല്‍ മല്ലു’ എന്ന ചിത്രമാണ് മിയയുടേതായി അവസാനം പുറത്തിറങ്ങിയത്. തമിഴിലും മലയാളത്തിലുമായി മൂന്നോളം ചിത്രങ്ങളാണ് മിയയുടേതായി അണിയറയിൽ ഒരുങ്ങുന്നത് .
0 Comments