ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി രഞ്ജിനി.[www.malabarflash.com]
ഇത് പ്രതീക്ഷിച്ച വിധിയാണെന്നും കഴിഞ്ഞ 28 വർഷമായി നമ്മെ മണ്ടൻമാരാക്കുകയായിരുന്നുവെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു. വിധിയിൽ നാണത്താൽ തലകുനിക്കുന്നുവെന്നും ഹഥ്രസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി കുറിച്ചു.
മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഉൾപ്പെടെ 32 പ്രതികളെയും വെറുതെവിട്ടിരുന്നു. രണ്ടായിരത്തോളം പേജ് വരുന്നതാണ് വിധിപ്രസ്താവം. 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.
കേസ് തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്ന് ജഡ്ജി പറഞ്ഞു. ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് വിധി പ്രഖ്യാപിച്ചത്.
0 Comments