ഉദുമ: എയിംസ് കാസറകോട് ജില്ലയില്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ സമിതി നടത്തുന്ന ജനകീയ ഒപ്പ് ശേഖരണത്തിന് ഐക്യദാര്‍ഡ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉദുമ ടൗണില്‍ എയിംസിനൊരു കൈയ്യൊപ്പ് എന്ന പേരില്‍ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു.[www.malabarflash.com]
ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് പരിപാടി ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ വി ഹരിഹരസുധന്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി മുഖ്യാത്ഥിയായി.
സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ സന്തോഷ് കുമാര്‍, പ്രഭാകരന്‍ തെക്കേക്കര, അംഗങ്ങളായ എന്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍, കെ വി അപ്പു, രജിത അശോകന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ ബി എം ഷെരീഫ്, രമേശന്‍ കൊപ്പല്‍, തമ്പാന്‍ അച്ചേരി, പ്രസാദ് തൃക്കണ്ണാട്, വാസു മാങ്ങാട്, താജുദ്ദീന്‍ പടിഞ്ഞാര്‍, കെ വി വി എസ് സംസ്ഥാന കമ്മിറ്റി അംഗം ഹംസ പാലക്കി, ഉദുമ മേഖല പ്രസിഡണ്ട് അശോകന്‍ പൊയ്നാച്ചി, എ കെ പി എ മുന്‍ പ്രസിഡന്റ് എന്‍ എ ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി യൂസഫ് റൊമാന്‍സ് സ്വാഗതവും ട്രഷറര്‍ പി കെ ജയന്‍ നന്ദിയും പറഞ്ഞു.
0 Comments