കോഴിക്കോട്: നാദാപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു നേരേ സ്റ്റീല്‍ ബോംബെറിഞ്ഞു. കല്ലാച്ചി കോർട്ട് റോഡിലെ കോൺഗ്രസ് ഓഫീസിന് നേരെ തിങ്കളാഴ്ച രാത്രി രാത്രി 9.45 ഓടെയാണ് അക്രമം ഉണ്ടായത്.[www.malabarflash.com]
കെട്ടിടത്തിന്റെ മുകളിൽ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫീസിന്റെ കോൺക്രീറ്റ് ഭാഗങ്ങൾക്ക് നാശനഷ്ടമുണ്ടായി.സ്ഥലത്ത് നാദാപുരം പോലീസ് പരിശോധന നടത്തി
വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തിന്റെ പലയിടത്തും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ബന്ധമുള്ളവരാണെന്ന് പോലീസ് അറിയിച്ചിരുന്നു.

0 Comments