തൊടുപുഴ: ജോലികഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങിയ യുവതിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഒളിവിലായ പ്രതി പിടിയിൽ. ഉടുമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദിനെയാണ് (23) എസ്.ഐ കെ. സിനോദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.[www.malabarflash.com]
കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. തൊടുപുഴയില്‍ ജോലി ചെയ്യുന്ന യുവതി രാത്രി എട്ടോടെ വീട്ടിലേക്കുപോകുന്നത് കണ്ട പ്രതി പിന്നാലെയെത്തി വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ചപ്പോള്‍ വായ് പൊത്തിപ്പിടിച്ച് ശാരീരികമായി ഉപദ്രവിച്ചു.
മയക്കുമരുന്ന് ലഹരിയിലാണ് പ്രതി യുവതിക്കുനേരെ അതിക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് പതിവായി ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിൽ അടിപിടി കേസും കഞ്ചാവ് കേസുമുണ്ട്.
ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ പി.എ. തോമസ്, സി.പി.ഒ യമുന എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments