കോഴിക്കോട്: ബാബരി മസ്ജിദ് കോടതി വിധി നിരാശാജനകമെന്ന് കേരള അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ യുട്യൂബ് വീഡിയോയിലൂടെ പ്രതികരിച്ചു.[www.malabarflash.com]
ജുഡീഷറിയുടെ നിലനിൽപ് അതിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിലാണ്. ഇത്തരം വിധികൾ ആ വിശ്വാസമാണ് തകർക്കുന്നത്. ബാബരി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം അതീവ നിരാശാജനകമാണ്.
ഇന്ത്യയുടെ മതേതരത്വത്തെ ആഴത്തിൽ മുറിവേൽപിക്കുന്നതായിരുന്നല്ലോ ബാബരി മസ്ജിദ് തകർത്തത്. വർഷങ്ങൾ നീണ്ട ആസൂത്രണം അതിനു പിന്നിൽ ഉണ്ടായിരുന്നു. പ്രതികൾ ചിലർ രാജ്യം മുഴുവൻ യാത്ര നടത്തി വർഗീയ പ്രചാരണം നടത്തുകയും വളരെ പ്രത്യക്ഷമായി ബാബരി വിരുദ്ധ കാെമ്പയ്ൻ നടത്തിയതുമാണ്. അവരെയെല്ലാം വെറുതെവിടുകയും അവരെല്ലാവും അക്രമികളെ തടയാൻ ശ്രമിച്ചവരായിരുന്നുവെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന കോടതി വിധി അതീവ ദുഖകരമാണ്.
സുപ്രീംകോടതി നിരീക്ഷണത്തിന് വിരുദ്ധമാണിത്. അത് നമുക്ക് മറക്കാനായിട്ടില്ല. ഭരണകൂടത്തിനു വരുന്ന തെറ്റുകൾ തിരുത്തി ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ദൗത്യമാണ് കോടതികൾക്കുള്ളത്. തെളിവുകളുടെ അഭാവമെന്ന് കോടതി പറഞ്ഞത് യുക്തിസഹമല്ലാത്ത ന്യായം മാത്രമാണ്.
ഏതായാലും ഇത്തരം വിധികൾ ഇന്ത്യ രാജ്യത്തിെൻറ സൽപേര് കളഞ്ഞു കുളിക്കുകയും ജുഡീഷറിയെ നശിപ്പിക്കുകയും ചെയ്യുകയാണെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്'- കാന്തപുരം പറഞ്ഞു.
",
0 Comments