NEWS UPDATE

6/recent/ticker-posts

ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് മഞ്ചേശ്വരം സ്വദേശിയായ വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ചു

ബംഗളൂരു: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് മുൻഷി (25) ആണ് മരിച്ചത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റി മെയിൻ റോഡിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.[www.malabarflash.com]

സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ സിഗ്നൽ ജങ്ഷനിൽ വെച്ച് പിന്നിൽനിന്നും ലോറി ഇടിക്കുകയായിരുന്നു. ബംഗളൂരുവിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ ആറുപേർ മൂന്നു ബൈക്കുകളിലായി പരീക്ഷ കഴിഞ്ഞ് അത്തിബലെയിലെ താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് മുൻഷിയെ രക്ഷിക്കാനായില്ല.

സെൻറ് ജോൺസ് ആശുപത്രിയിലാണ് മോർച്ചറിയിലാണ് മൃതദേഹം. 

ആൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ ആശുപത്രിയിലെത്തി നടപടികൾക്ക് നേതൃത്വം നൽകുന്നു.

Post a Comment

0 Comments