NEWS UPDATE

6/recent/ticker-posts

ബേക്കലിലെ ഭര്‍തൃമതിയെ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ഉപേക്ഷിച്ച് യുവാവ് മുങ്ങി

ബേക്കല്‍: ബേക്കല്‍ ഭര്‍തൃമതിയെ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ഉപേക്ഷിച്ച് യുവാവ് കടന്നു. ബേക്കല്‍ കുറിച്ചിക്കുന്നിലെ പ്രവാസി യുവാവിന്റെ ഭാര്യയെ ഉപേക്ഷിച്ചാണ് കുടക് സ്വദേശിയായ ഇരുപത്തിയഞ്ചുകാരന്‍ മുങ്ങിയത്.[www.malabarflash.com] 

യുവതിയെ വ്യാഴാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്നും പോലീസ് ബേക്കലിലെത്തിച്ചു.

മെജിസ്റ്റികിന് സമീപം കെആര്‍ മാര്‍ക്കറ്റിലെ ഹോട്ടല്‍ മുറിയിലാണ് ബേക്കല്‍ പോലീസ് ഭര്‍തൃമതിയെ കണ്ടെത്തിയത്. ഈ സമയം യുവതി മാത്രമെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്നുള്ളു. കണ്ണൂര്‍ സ്വദേശിയുടെതാണ് പ്രസ്തുത ഹോട്ടല്‍. ഹോട്ടലുടമകള്‍ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

മൂന്ന് മക്കളുടെ മാതാവായ യുവതിയെ കഴിഞ്ഞ 17 മുതല്‍ കാണാതാവുകയായിരുന്നു. പടന്ന കടപ്പുറത്തെ ബന്ധുവീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് യുവതി കുറിച്ചിക്കുന്നിലെ വീട്ടില്‍ നിന്നും പോയത്. പിന്നീട് കാണാതാവുകയായിരുന്നു. 

ബന്ധുവിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഭര്‍തൃമതി ബംഗളൂരുവിലുള്ള വിവരം ലഭിക്കുകയും ബേക്കലില്‍ നിന്നും പോലീസ് സംഘം ബംഗളൂരുവിലെത്തി നാട്ടിലെത്തിക്കുകയായിരുന്നു. .

മൂന്ന് മക്കളെ വീട്ടിലാക്കിയാണ് യുവതി അപ്രത്യക്ഷയായത്. ഭര്‍ത്താവ് ഗള്‍ഫിലാണ്.

യുവതിയുടെ സെല്‍ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ല് പരിശോധിച്ചതില്‍ കുടക് യുവാവുമായി നിരന്തരം സംസാരിച്ചതായി കണ്ടെത്തുകയും, ബംഗളൂരുവില്‍ ഹോട്ടല്‍ ജോലി ചെയ്യുന്ന യുവാവിനെ ബേക്കല്‍ എസ്‌ഐ, ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി തനിക്കൊപ്പമില്ലെന്ന് ആണയിടുകയാണ് പോലീസിനോട് ഇരുപത്തിയഞ്ചുകാരന്‍ അന്ന് ചെയ്തത്.

യുവാവ് പോലീസിന് നല്‍കിയ മറുപടി കളവാണെന്ന് ബംഗളൂരുവില്‍ എത്തിയപ്പോള്‍ വ്യക്തമായി. മൂന്ന് ദിവസമായി യുവതി ഇതേ ഹോട്ടല്‍ മുറിയിലാണ്. ഹോട്ടല്‍ ഉടമയുടെ സംരക്ഷണത്തിലായിരുന്നു യുവതി. ഹോട്ടല്‍ ഉടമകളുടെ ഇടപെടലാണ് ഭര്‍തൃമതിക്ക് തുണയായത്.

ഭര്‍ത്താവിന്റെ അകന്ന ബന്ധുവായ യുവാവ് തനിക്ക് ഹോട്ടല്‍ മുറിയില്‍ താമസ സൗകര്യമൊരുക്കി തന്നതായി യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. യുവാവ് തന്നെ കുടുക്കിയതാണെന്നാണ് ഭര്‍തൃമതി പോലീസിനോട് വ്യക്തമാക്കിയത്.

വീടുവിടുമ്പോള്‍ 90,000 രൂപ ഭര്‍തൃമതി കൊണ്ടുപോയിരുന്നു. ഇതില്‍ 30,000 രൂപ ചിലവായി. ശേഷിക്കുന്ന 60,000 രൂപ യുമായാണ് യുവാവ് കടന്നുകളഞ്ഞത്. ഗള്‍ഫിലുള്ള ഭര്‍ത്താവുമായി വീട്ടിലെ ഗ്യാസ് കണക്ഷനെച്ചൊല്ലി യുവതി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവതി വീടുവിട്ടത്.

Post a Comment

0 Comments