ഉദുമ: ബേക്കൽ പുഴയിൽ ഒരാളെ കാണാതായെന്നറിഞ്ഞതിനെ തുടർന്ന് പോ ലീസും നാട്ടുകാരും തിരച്ചിൽ നടത്തി. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ബേക്കല്‍ പോലീസ്, തളങ്കര തീരദേശ പോലീസ്, ഉദുമപഞ്ചായത്ത് ഭരണ സമിതി അംഗം ശംഭു ബേക്കലിന്‍റെ നേതൃത്വത്തിൽ നാട്ടുകാരും തിരച്ചിൽ നടത്തിയത്.[www.malabarflash.com]
വൈകുന്നേരം അഞ്ചരയോടെ പള്ളിക്കര പുതിയ കടപ്പുറത്തെ ഒരു യുവാവ് ബേക്കല്‍ പുഴയിൽ വല വീശുന്നുണ്ടായിരുന്നു. ഇദ്ദേഹമാണ് അഴിമുഖത്തോട് ചേര്‍ന്ന് ബേക്കല്‍ പുഴയിൽ ഒരാൾ കൈ കാൽ ഇട്ട് അടിച്ച് വെള്ളത്തിൽ താഴ്ന്നു പോകുന്നതു കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
പുഴയും, കടലും ചേരുന്നിടത്ത് ശക്തമായ ഒഴുക്കുള്ളതിനാലും, സന്ധ്യ ആവുകയും ചെയ്തതോടെ കൂടുതലൊന്നും ചെയ്യാന്‍ കഴിയാതെ എല്ലാവരും മടങ്ങി. ഇതിനു പിറകെ ബേക്കൽ കോട്ടയുടെ സമീപമുള്ള തമിഴ്നാട്ടുകാരനായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ ബേക്കൽ സ്റ്റേഷനില്‍ എത്തിയതായി എസ്.ഐ. പി. അജിത്ത്കുമാര്‍ അറിയിച്ചു.

0 Comments