NEWS UPDATE

6/recent/ticker-posts

27കാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ നിലയിൽ; സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചെന്ന് ബന്ധുക്കളുടെ ആരോപണം


ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ സ്വദേശിനിയായ യുവതിയെ പുല്ലൂരിലെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്റെ ഭാര്യ റംസീന (27)യെയാണ് ബുധനാഴ്ച അഞ്ചരയോടെ വൈകീട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

റംസീനയുടെ വീട്ടുകാര്‍ എത്തുമ്പോഴേക്കും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. റംസീനക്ക് സുഖമില്ലെന്നും ഉടന്‍ വരണമെന്നും ആവശ്യപ്പെട്ടാണ് ഭര്‍തൃവീട്ടുകാര്‍ ബന്ധുക്കളെ വിളിച്ചുവരുത്തിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ചതാണെന്ന് മനസിലായത്. 

രണ്ടുദിവസം മുമ്പാണ് ചട്ടഞ്ചാലിലെ സ്വന്തം വീട്ടില്‍ നിന്നും തിരിച്ചു ഭര്‍തൃവീട്ടിലേക്ക് റംസീന എത്തിയത്. വീട്ടില്‍ തന്നെ കഴിയാമെന്ന് പറഞ്ഞിരുന്നെങ്കിലും റംസീന പോവുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. അതേസമയം ഷുക്കൂര്‍ ഗള്‍ഫിലാണ്. 2014 ലാണ് ഇവരുടെ വിവാഹം നടന്നത്.

വിവാഹ വേളയില്‍ രണ്ടു ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണവും നല്‍കിയിരുന്നു. ഇതിനുപുറമേ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നിന്നും നിരന്തരം ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറയുന്നു. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തില്‍ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം.
ഇതിന്റെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിയും വന്നിരുന്നുവെന്നും ആരോപിക്കുന്നു.

ഭര്‍തൃവീട്ടിലുള്ള പീഡനത്തെക്കുറിച്ച് വീട്ടുകാരോട് റംസീന പറഞ്ഞിരുന്നു. ചട്ടഞ്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെയും റസിയയുടെയും മകളാണ്. മക്കള്‍: ഖജ് ഫാത്തിമ(4), സമാസ്(രണ്ട്). സഹോദരങ്ങള്‍: ജംഷീന, റാഹിദ്, ശാലു.

Post a Comment

0 Comments