ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.വി ബാബുരാജും, കോൺഗ്രസ് കൗൺസിലർ നിയാസും തമ്മിലാണ് കൈയ്യാങ്കളിയുണ്ടായത്. ബാബുരാജിെൻറ അടിയേറ്റ് നിയാസ് നിലത്തുവീണു. പിടിച്ചുമാറ്റിയതിനെ തുടർന്നാണ് മറ്റു അനിഷ്ടങ്ങൾ ഒഴിവായത്.
മെഡിക്കൽ കോളജ് റസ്റ്റ് ഹൗസ് കെട്ടിടത്തിലെ ഏഴ്, എട്ട് മുറികളുടെ മുൻഭാഗത്ത് ഷീറ്റിട്ടതിന് തറവാടക നിശ്ചയിച്ച് നൽകാനുള്ള കെ. നിസാറിെൻറ അപേക്ഷ സംബന്ധിച്ച അജണ്ട യോഗത്തിൽ വായിച്ച ഉടനെ ഭരണപക്ഷ കൗൺസിലർ കെ.ടി. സുഷാജ് ഇത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു. കെ.എം. റഫീഖ് പിന്തുണച്ചും രംഗത്തെത്തിയതോടെ അധ്യക്ഷതവഹിച്ച ഡെപ്യൂട്ടി മേയർ മീര ദർശക് മാറ്റിവെക്കുകയാണെന്നറിച്ചു.
തുടർന്ന് പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ച് നിയാസും മുഹമ്മദ് ഷമീലും നടുത്തളത്തിലിറങ്ങുകയും ഡെപ്യൂട്ടി മേയറോട് കയർക്കുകയും ചെയ്തു. ഇതോടെ കെ.വി. ബാബുരാജ് അടക്കമുള്ളവർ രംഗത്തുവന്നു. പിന്നാലെയാണ് ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.
ബാബുരാജും നിയാസും തമ്മിൽ അടിപിടിയായി. എം.സി. അനിൽകുമാർ ഉൾപ്പെടെ ഭരണപക്ഷത്തെ പ്രമുഖരും പ്രതിപക്ഷത്തുള്ളവരും സംഘടിച്ച് പിന്നാലെ കൈയാങ്കളിയും തുടങ്ങി. യോഗം നിർത്തിവെക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചതോടെയാണ് സംഘർഷം അയഞ്ഞത്.

0 Comments