കാസര്‍കോട്: പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് ആനിക്കാടി കോളനിയില്‍ വീണ്ടും ഒരു കോവിഡ് മരണം. ടിഎം രാജു (65) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.[www.malabarflash.com]
കഴിഞ്ഞ ഏഴിന് നടത്തിയ കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്.
മൂന്നു ദിവസം മുന്‍പ് ഇതേ കോളനിയിലെ ഇവരുടെ ബന്ധുവായ ടിഎം സുന്ദരന്‍ (61) കോവിഡ് ബാധിച്ചു മരിച്ചിരുന്നു. നാല്‍പതിലേറെ പേര്‍ക്കാണ് കോളനിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. വ്യാപന സാധ്യത പരിഗണിച്ചു പ്രദേശത്തു കര്‍ശന നിയന്ത്രണങ്ങളാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും സ്വീകരിച്ചിട്ടുള്ളത്.
യശോദയാണ് ഭാര്യ. മക്കള്‍: ഉഷ, ഗീത.മക്കള്‍: ഉഷ, ഗീത. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, പാറു, തമ്പായി, നാരായണി.
ഞായറാഴ്ച കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. ചെങ്കള ആലംപാടിയിലെ മറിയുമ്മ, ചെമ്മനാട്ടെ ഇസ്സമ്മ എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57 ആയി.
0 Comments