NEWS UPDATE

6/recent/ticker-posts

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം; ഒരാള്‍ പോലിസ് പിടിയില്‍

കൊച്ചി: സര്‍ക്കാറിന്റെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം ചെയ്തയാള്‍ പോലീസ് പിടിയില്‍. കളമശ്ശേരി പള്ളിലാംകര തെമ്മായം വീട്ടില്‍ നിസാറിനെയാണ് (48) എറണാകുളം അസി. കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മുഹമ്മദ് അഷറഫ് എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കണമെന്ന ആഹ്വാനം അടങ്ങുന്ന'ജീവിക്കാനുള്ള സ്വാതന്ത്ര്യം തിരിച്ചുനല്‍കുക, കോവിഡ് പ്രോട്ടോക്കോള്‍ പിന്‍വലിക്കുക' പ്രൊട്ടസ്റ്റ് എഗയിന്‍സ്റ്റ് പ്രോട്ടോക്കോള്‍ എന്നീ മെസേജുകളും ഇതുകൂടാതെ സെപ്തംബര്‍ 18ന് എറണാകുളത്ത് സമരം സംഘടിപ്പിക്കുന്നു എന്ന മെസേജുകളാണ് പ്രചരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.
പെരുമ്പാവൂര്‍ സ്വദേശി റഫീഖ് അഡ്മിനായുള്ള ടു എഗയിന്‍സ്റ്റ് കോവിഡ് പ്രോട്ടോക്കോള്‍ വാട്‌സ് അപ്പ് കൂട്ടായ്മയിലും പ്രതികള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായും പോലിസ് പറഞ്ഞു.കേസിലെ മുഖ്യ പ്രതികളെ അന്വേഷിച്ചുവരുന്നതായും പോലിസ് പറഞ്ഞു.അ

റസ്റ്റിലായ നിസാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.എസ്‌ഐമാരായ കെ ജി വിപിന്‍കുമാര്‍, കെ എക്സ് തോമസ്, സീനിയര്‍ സിപിഒമാരായ അനീഷ്, ഇഗ്നേഷ്യസ്, ഇസ്ഹാക്ക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

https://www.thejasnews.com/news/kerala/c-146778

Post a Comment

0 Comments