NEWS UPDATE

6/recent/ticker-posts

മുന്നിൽ ബി.ജെ.പി മാർച്ച്: കൈയിൽ കൊടിയുമായി, മഴ നനഞ്ഞ്, ഒറ്റയാനായി സി.പി.എമ്മുകാരൻ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കൊച്ചി: ഖുർആൻ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മന്ത്രി കെ.ടി ജലീലിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങിയ ബി.ജെ.പി പ്രവർത്തകർക്ക് മുന്നിലായി ഒറ്റയാൾ പ്രതിഷേധവുമായി സി.പി.എമ്മുകാരൻ. എറണാകുളത്താണ് സംഭവം നടന്നത്.[www.malabarflash.com]

ബി.ജെ.പി നേതാവ് സി.ജി രാജഗോപാൽ നയിക്കുന്ന പ്രതിഷേധ മാർച്ചിന് മുൻപിലായാണ് സി.പി.എമ്മുകാരൻ, കൈയിൽ പാർട്ടി ചിഹ്നം ആലേഖനം ചെയ്ത ചുവന്ന കൊടിയുമായി 'പ്രതിഷേധ മാർച്ചിനെതിരെയുള്ള തന്റെ പ്രതിഷേധം' അറിയിച്ചത്.

മഴ തകർത്ത് പെയ്യുന്ന സമയത്ത് പ്രതിഷേധവുമായി റോഡിന് നടുവിലേക്കെത്തിയ സി.പി.എമ്മുകാരനെ പെട്ടെന്നുതന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരൻ പിടിച്ചുമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തായതോടെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

Post a Comment

0 Comments