NEWS UPDATE

6/recent/ticker-posts

ഓട്ടോ പാലത്തിൽ നിർത്തി പുഴയിലേക്ക് ചാടിയ ഡ്രൈവറുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി

കണ്ണൂർ: ഓട്ടോറിക്ഷ നിർത്തിയിട്ട് വളപട്ടണം പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ സൗത്ത് അഴിമുഖത്തോട് ചേർന്ന കടപ്പുറത്ത് നിന്ന് കണ്ടെത്തി. കണ്ണപുരം ചൈനാ ക്ലേ റോഡിന് സമീപമുള്ള പി.തമ്പാൻ 53)ന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ നാട്ടുകാർ കണ്ടെത്തിയത്.[www.malabarflash.com]

വ്യാഴാഴ്ച പുലർച്ചയോടെയാണ് തമ്പാൻ വീടുവിട്ട് ഇറങ്ങിയത്. കണ്ണപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നിട്. ചൈനാക്ലേ റോഡിന് സമീപമുള്ള പരേതരായ പി.കുഞ്ഞപ്പയുടെയും കടേൻ മാധവിയുടെയും മകനാണ്. ഭാര്യ: വസുമതി, മക്കൾ: അഭിനവ്, അർത്തന.

Post a Comment

0 Comments