ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ, മകൻ ഉൾപ്പെടെ മൂന്നു കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നു വഴുതി തിരയിൽപ്പെട്ടു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടിൽ ലക്ഷ്മണൻ-അനിത (മോളി) ദന്പതികളുടെ മകൻ ആദികൃഷ്ണയാണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ്ഗാർഡ്, പോലീസ്, ലൈഫ്ഗാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിക്കായി തെരച്ചിൽ നടത്തിയിരുന്നത്. ഒപ്പമുണ്ടായിരുന്ന മൂത്തകുട്ടിയെയും അനിതമോളെയും ഇവരുടെ സഹോദരന്റെ കുട്ടിയെയും ആലപ്പുഴ സ്വദേശിയായ ബന്ധുവായ ബിനു രക്ഷപ്പെടുത്തിയിരുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45നായിരുന്നു സംഭവം. ബീച്ച് സന്ദർശനത്തിനായി വിജയ പാർക്കിന് സമീപമെത്തിയ സംഘത്തെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പോലീസ് തിരിച്ചയച്ചതോടെ ഇവർ ഇഎസ്ഐ ആശുപത്രിക്കു സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തുകയായിരുന്നു.
ബിനു വാഹനം പാർക്ക് ചെയ്യാൻ പോയസമയത്ത് അനിതമോൾ കുട്ടികളുമായി തീരത്തേക്കു പോയി സെൽഫി എടുക്കുന്നതിനിടെ നാലുപേരും തിരയിലകപ്പെടുകയായിരുന്നു. കൂട്ടക്കരച്ചിൽ കേട്ടെത്തിയ ബിനു അനിതമോളെയും മൂത്തകുട്ടിയെയും സഹോദരന്റെ മകനെയും രക്ഷിച്ചെങ്കിലും ആദികൃഷ്ണയെ കണ്ടെത്താനായില്ല.
അനിതമോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരന്റെ മകനുമായി തൃശൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിരാ ജംഗ്ഷനിൽ താമസിക്കുന്ന ബന്ധുവായ ബിനുവിന്റെ വീട്ടിൽ എത്തുകയായിരുന്നു.

0 Comments