ന്യൂഡല്‍ഹി: ഐ സി ഐ സി ഐ ബേങ്ക് മുന്‍ സി ഇ ഒ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവും വ്യവസായിയുമായ ദീപക് കൊച്ചാര്‍ അറസ്റ്റില്‍. ഐ സി ഐ സി ഐ ബേങ്കും വീഡിയോകോണ്‍ ഗ്രൂപ്പും തമ്മിലുള്ള ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ഉച്ചക്ക് മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും വീഡിയോകോണ്‍ ഗ്രൂപ്പ് വേണുഗോപാല്‍ ദൂതിനുമെതിരെ ഇ ഡി കഴിഞ്ഞ വര്‍ഷം കേസെടുത്തിരുന്നു. ഐ സി ഐ സി ഐ ബേങ്ക് 1875 കോടി അനുവദിച്ചതിലാണ് ക്രമക്കേടുണ്ടായത്.
ചന്ദ കൊച്ചാറിന്റെ കാലത്ത് ബേങ്ക് നല്‍കിയ രണ്ട് വായ്പകളില്‍ കൂടി ഇ ഡി അന്വേഷണം നടത്തുന്നുണ്ട്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിംഗ് ബയോടെക്കിനുും ഭൂഷണ്‍ സ്റ്റീല്‍ ഗ്രൂപ്പിനും നല്‍കിയ വായ്പയിലാണ് ഇ ഡി ക്രമക്കേട് സംശയിക്കുന്നത്.

സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ്. നേരത്തേ പരാമര്‍ശിച്ച മൂന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സി ബി ഐ സ്വതന്ത്ര അന്വേഷണം നടത്തുന്നുണ്ട്.
0 Comments