ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ വോട്ടെടുപ്പ് നടക്കും. ഒക്ടോബർ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. വോട്ടെണ്ണൽ നവംബർ 10ന്.[www.malabarflash.com]
കോവിഡ് പശ്ചാത്തലത്തിൽ പോളിങ് സമയം ഒരു മണിക്കൂർ നീട്ടി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. നേരത്തെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ് നടന്നിരുന്നത്. 80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ ബാലറ്റ് ആയിരിക്കും. ക്വാറന്റീനിലുള്ളവർക്കും കോവിഡ് രോഗമുള്ളവർക്കും അവസാന ഒരു മണിക്കൂറിൽ വോട്ട് ചെയ്യാം.
തിരഞ്ഞെടുപ്പിന് മുന്നോടിയായി 7 ലക്ഷത്തോളം സാനിറ്റൈസർ യൂണിറ്റുകൾ, 46 ലക്ഷം മാസ്കുകൾ, 6 ലക്ഷം പിപിഇ കിറ്റുകൾ, 6.7 ലക്ഷം യൂണിറ്റ് ഫെയ്സ് ഷീൽഡ്, 23 ലക്ഷം ഗ്ലൗസുകൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
0 Comments