അബുദാബി: ഡൽഹി ക്യാപ്റ്റൽസിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 15 റൺസിന് വിജയം. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 147 റൺസ് എടുക്കാനെ സാധിച്ചുള്ളു.[www.malabarflash.com]
ശിഖർ ധവാനെയും (34) ക്യാപ്റ്റൻ ശ്രേയസ് അയ്യരേയും (17) ഋഷഭ് പന്തിനെയും (28) പറിച്ച റാഷിദ് ഖാനാണ് ഡൽഹിയെ കറക്കിവീഴ്ത്തിയത്. റാഷിദ് ഖാൻ നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് പ്രധാന വിക്കറ്റുകൾ പിഴുതത്.
നേരത്തെ വാർണർ (345), ബെയർസ്റ്റോ (53), കെയ്ൻ വില്യംസണ് (41) എന്നിവരുടെ മികവിലാണ് ഡൽഹി മികച്ച സ്കോറിലെത്തിയത്. വാർണർ-ബെയർസ്റ്റോ ഓപ്പണിംഗ് 9.3 ഓവറിൽ 77 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. വിക്കറ്റുകൾക്കിടയിൽ മത്സരിച്ച് ഓടിയ ഇരുവരും ഡൽഹി ഫീൽഡർമാരെയും ബൗളർ മാരെയും പരീക്ഷിച്ചു.
സീസണിൽ ആദ്യമായി കളത്തിലെത്തിയ മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസണ് മികച്ച ഫോമിലാണ് ബാറ്റ് വീശിയത്. വില്യംസണ് - ബെയർസ്റ്റോ മൂന്നാം വി ക്കറ്റ് കൂട്ടുകെട്ടിൽ 38 പന്തിൽ 52 പിറന്നത് റണ്‍സ്. അതിൽ 21 പന്തിൽ 38 റണ്‍സും വില്യംസണിന്റെ സംഭാവനായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനായി ക ഗിസൊ റബാഡ നാല് ഓവറിൽ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
0 Comments