NEWS UPDATE

6/recent/ticker-posts

മൂന്ന്​ വയസ്സുകാരന്‍റെ തലയിൽ കലം കുടുങ്ങി; രക്ഷകരായി എയർപോർട്ട്​ ഫയർഫോഴ്​സ്

കരിപ്പൂർ: ​തലയിൽ അലുമിനിയം കലം കുടുങ്ങിയ ബാലന്​ എയർപോർട്ട്​ ഫയർഫോഴ്​സ്​ രക്ഷകരായി. കരിപ്പൂർ വിമാനത്താവള പരിസരത്ത്​ താമസിക്കുന്ന സൈനുദ്ദീന്റെ  മകൻ മൂന്ന്​ വയസ്സുകാരന്റെ തലയിലാണ്​ കലം കുടുങ്ങിയത്​.[www.malabarflash.com]

മുഖമടക്കം മൂടിയതിനാൽ കുടുംബം പരിഭ്രാന്തരായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കലം പുറത്തെടുക്കാനായില്ല.

തുടർന്ന്​ ഡോക്​ടറുടെ നിർദേശപ്രകാരം കുട്ടിയെ കോഴിക്കോട്​ വിമാനത്താവളത്തിലെ ഫയർ ഫോഴ്​സിന്റെ അടുത്തെത്തിച്ചു. കട്ടിങ്ങ്​ ഉപകരണങ്ങൾ ഉപയോഗിച്ച്​ കലം മുറിച്ച്​ തലയിൽ നിന്ന്​ പുറത്തെടുക്കുകയായിരുന്നു.

Post a Comment

0 Comments