NEWS UPDATE

6/recent/ticker-posts

യുവാവിന്റെ കൈവിരലുകള്‍ മുറിച്ച കേസില്‍ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് അമ്മയെ ഭീഷണിപ്പെടുത്തിയ യുവാവിന്റെ കൈവിരലുകള്‍ മുറിച്ച കേസില്‍ നാല് പേരെ വലിയമല പോലിസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

ചുള്ളിമാനൂര്‍ ടോള്‍ ജങ്ഷന്‍ വി.വി.ടി ഹൌസില്‍ മുഹമ്മദ് ഉനൈസ് (28), പനവൂര്‍ വെങ്കിട്ടക്കാല ചാവറക്കോണം എം.ആര്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍ (22), ചുള്ളിമാനൂര്‍ ടോള്‍ ജങ്ഷന്‍ വലിയവിള വീട്ടില്‍ മുബാറക് (25), ടോള്‍ ജങ്ഷന്‍ വലിയവിള വീട്ടില്‍ അബ്ദുള്ള (24) എന്നിവരാണ് അറസ്റ്റിലായത്. ചുള്ളിമാനൂര്‍ കരിങ്കടയില്‍ വാടകയ്ക്ക് താമസിക്കുന്ന മൊട്ടക്കാവ് സ്വദേശി മുനീറിന്റെ വലതുകൈയിലെ മൂന്ന് വിരലുകളാണ് വെട്ടിയെടുത്തത്. 

ചുള്ളിമാനൂരില്‍ കോഴിക്കട നടത്തുന്ന മുഹമ്മദ് ഷാനെ ഏതാനും മാസം മുമ്പ് മുനീര്‍ കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ മുഹമ്മദ് ഷാന്റെ മാതാവ് മൊഴി നല്‍കിയതിന്റെ പ്രതികാരം വീട്ടാന്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ മുനീര്‍ തിരുവോണ ദിവസം മുഹമ്മദ് ഷാന്റെ വീട്ടിലെത്തുകയായിരുന്നു. 

ഉമ്മയുടെ നിലവിളി കേട്ട് എത്തിയ ഷാനും സഹോദരനും സുഹൃത്തുക്കളും മുനീറിനെ പിന്തുടര്‍ന്ന് അയാള്‍ വാടകയ്ക്ക് താമസിക്കുന്ന കരിങ്കടയിലെത്തി മുറി ചവിട്ടി തുറന്ന് അകത്തു കയറിയാണ് കൈവിരലുകള്‍ മുറിച്ചത്. വിരലുകള്‍ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തു. വലിയമല സിഐ ഷാജിയാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments