NEWS UPDATE

6/recent/ticker-posts

സ്വര്‍ണക്കടത്ത് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം സ്വര്‍ണക്കടത്തു സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടിയില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചു.[www.malabarflash.com]

സ്വര്‍ണവുമായി നാലംഗസംഘം വാഹനത്തില്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തടയാന്‍ ശ്രമിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍ക്കു നേരെ കള്ളക്കടത്തു സംഘം വാഹനമോടിക്കുകയായിരുന്നു. 

ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറില്‍ ഇവര്‍ വാഹനമിടിപ്പിച്ചു. തുടര്‍ന്ന് കള്ളക്കടത്തു സംഘത്തിന്റെ വാഹനം വഴിവക്കിലെ മരത്തിലിടിച്ച് നിന്നു. നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ പിടിയിലായി. ഡിആര്‍ഐ ഉദ്യോഗസ്ഥനും കള്ളക്കടത്ത് സംഘാംഗത്തിനും അപകടത്തില്‍ പരിക്കേറ്റു.

വാഹനത്തിൽ നിന്ന് മിശ്രിത രൂപത്തിലുള്ള സ്വർണം പിടിച്ചെടുത്തു. കൊടുവള്ളി സ്വദേശി നിസാർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. പ്രതികൾക്കെതിരെ വധശ്രമത്തിന് കൊണ്ടോട്ടി പോലീസ് കേസെടുത്തു

Post a Comment

0 Comments