അല്‍-അഹ്സ: സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ അല്‍-അഹ്സ പള്ളിയിലുണ്ടായ ഭീകരാക്രമണക്കേസില്‍ ഏഴ് പ്രതികള്‍ക്ക് വധശിക്ഷ. മൂന്ന് പ്രതികള്‍ക്ക് 25 വര്‍ഷം തടവും യാത്രാ വിലക്കും വിധിച്ചിട്ടുണ്ട്.[www.malabarflash.com]
റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയുടെതാണ് വിധി. രണ്ട് പ്രതികളുടെ വിചാരണ തീയതി മാറ്റിവച്ചതായും സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2014 നവംബറില്‍ അല്‍-ദല്‍വ ഗ്രാമത്തിലെ ഷിയാ പള്ളിയിലാണ് മുഖംമൂടി ധരിച്ചെത്തിയ മൂന്നു തോക്കുധാരികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
2014 നവംബറില്‍ അല്‍-ദല്‍വ ഗ്രാമത്തിലെ ഷിയാ പള്ളിയിലാണ് മുഖംമൂടി ധരിച്ചെത്തിയ മൂന്നു തോക്കുധാരികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
0 Comments