ഈ വർഷം വിപണിയിൽ നിരവധി മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്താണ് 2020 പതിപ്പിനെ ഹ്യുണ്ടായി പുറത്തിറക്കുന്നത് . ആകർഷകമായ കട്ടുകളും ക്രീസുകളും ഉൾപ്പെടുത്തി രൂപകൽപന ചെയ്ത പുറംമോടി ഏതൊരു വാഹന പ്രേമിയെയും ആകർഷിക്കുന്നതാണ്.[www.malabarflash.com]
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളാണ് ഹ്യുണ്ടായി. ഇതുവരെ ഫെയ്‌സ്‌ലിഫ്റ്റ് വേർണ ,ഓറ കോംപാക്‌ട് സെഡാൻ, ട്യൂസോൺ, വെന്യുവിന്റെ iMT ഗിയർബോക്‌സ് വേരിയന്റ് തുടങ്ങിയവ ഹ്യുണ്ടായി എത്തിച്ചിട്ടുണ്ട്. കൂടാതെ i20 യുടെ പുത്തൻ വേർഷനും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ഇടം പിടിക്കും.
വെന്യുവിൽ പരിചയപ്പെടുത്തിയ iMT ഗിയർബോക്‌സ് വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിലും ഹ്യുണ്ടായി അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. സ്‌പോർട്ടിയർ ഗ്രിൽ, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകൾ, വീലുകൾ എന്നിവ ഉപയോഗിച്ച് സ്വീകരിച്ച സ്ലൈക്കർ ഡിസൈൻ ഒരു യൂറോപ്യൻ പ്രൗഢിയാണ് വാഹനത്തിനു നൽകുന്നത്.
കൂടാതെ ഷാർക്ക്ഫിൻ ആന്റിന, 15 ഇഞ്ച് ഫോർ-സ്‌പോക്ക് അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ് തുടങ്ങിയവ പ്രധാന സവിശേഷതകളായിരിക്കും. അതോടൊപ്പം ഒരു സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബോസ് ഓഡിയോ സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ , ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും ഫീച്ചറുകൾ പുതിയ ഹ്യുണ്ടായി i20 വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ശക്തരായ എതിരാളികളുമായാണ് 2020 ഹ്യുണ്ടായി i20 വിപണിയിൽ മാറ്റുരയ്ക്കാൻ പോകുന്നത്. ഹ്യുണ്ടായി വെന്യു കോംപാക്‌ട് എസ്‌യുവിയുടെ അതേ എഞ്ചിൻ ഓപ്ഷനാകും 2020 ഹ്യുണ്ടായി i20 മുന്നോട്ടു കൊണ്ടുപോവുക. അതിനാൽ iMT ഗിയർബോക്‌സും അവതരിപ്പിക്കാൻ കമ്പനിക്ക് എളുപ്പമാകും എന്നതാണ് മറ്റൊരു പ്രത്യേകത .

0 Comments