കാസര്‍കോട്: ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തു.[www.malabarflash.com]
തളങ്കര പള്ളിക്കാലിലെ എം. യൂസഫിന്റെ പരാതിയിലാണ് എസ്.ഐ. ഉള്‍പ്പെടെ ആറ് പോലീസുകാര്‍ക്കെതിരെ കേസെടുത്തത്. അന്നത്തെ എസ്.ഐ. കെ.എം. ജോണ്‍, പോലീസുകാരായ രജനീഷ്, ജയേഷ്, സജീവന്‍, ലിനീഷ്, കണ്ടാലറിയാവുന്ന മറ്റൊരു പോലീസുകാരന്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് പോലീസ് കേസെടുത്തത്.
യൂസഫും സുഹൃത്തും തളങ്കരയില്‍ ബൈക്കില്‍ പോകുന്നതിനിടെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മെയ് 5നാണ് സംഭവം. യുവാവിനെ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് യുവാവ് കോടതിയില്‍ പരാതി നല്‍കിയത്.
0 Comments