ഷാർജ: ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. ചെന്നൈയെ 16 റൺസിനാണ് രാജസ്ഥാൻ കീഴടക്കിയത്. 217 റണ്‍സ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിംഗ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു.[www.malabarflash.com]
ഫാഫ് ഡുപ്ലെസി (72), ഷെയ്ൻ വാട്സൻ (33) എന്നിവർ മാത്രമാണ് ചെന്നൈയ്ക്കായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചതെങ്കിലും ഇരുവർക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 29 റൺസെടുത്ത ധോണി അവസാന ഓവറിൽ മനോഹരമായ മൂന്നു സിക്സറുകളും പറത്തി.
മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസണാണ് രാജസ്ഥാന്റെ വിജയ ശിൽപി. ക്രീസിനു പിന്നിൽ രണ്ടു മികച്ച സ്റ്റംപിങും രണ്ടും ക്യാച്ചും അദ്ദേഹം നേടി. നേരത്തേ, ബാറ്റിംഗിൽ 32 പന്തിൽ 74 റൺസ് നേടിയാണ് സഞ്ജു പുറത്തായത്.
19 പന്തിൽനിന്നാണ് സഞ്ജു അർധസെഞ്ചുറിയും തികച്ചത്. സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഒമ്പതു സിക്സറുകളാണ് പിറന്നത്. കാപ്റ്റൻ സ്റ്റീവ് സ്മിത്ത് 69 റൺസെടുത്തു. അവസാന ഓവറിൽ ജോഫ്ര ആർച്ചർ നടത്തിയ കൂറ്റനടികളാണ് രാജസ്ഥാന്റെ സ്കോർ 200 കടത്തിയത്.
0 Comments