NEWS UPDATE

6/recent/ticker-posts

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ജീവനക്കാര്‍ക്ക് മര്‍ദ്ദനം; നടക്കുന്നത് വ്യാജ പ്രചരണമെന്ന് മാഹിന്‍ ഹാജി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി വിവാദ വിഷയത്തിൽ മധ്യസ്ഥത ചര്‍ച്ചക്ക് വിളിച്ച ജീവനക്കാര്‍ വ്യാജ പ്രചരണം നടത്തുന്നതായി മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ കല്ലട്ര മാഹിന്‍ ഹാജി.[www.malabarflash.com]

ലീഗ് നേതൃത്വം പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. മര്‍ദ്ദനം നടന്നിട്ടില്ലെന്നും ജ്വല്ലറിയുടെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ജീവനക്കാരെ തിങ്കളാഴ്ച കല്ലട്ര മാഹിന്‍ ഹാജിയുടെ വസതിയിലേക്ക് വിളിപ്പിച്ചിരുന്നു. അതുപ്രകാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ ചര്‍ച്ച വൈകുന്നരം വരെ നീണ്ടു. 

ചര്‍ച്ചക്കിടെ ജീവനക്കാരില്‍ ഒരു വിഭാഗം ഫാഷന്‍ ഗോള്‍ഡ് പി ആര്‍ മുസ്തഫക്കെതിരെ തിരിമറി ആരോപണം ഉന്നയിക്കുകയും ചെയ്തു. ആരോപണത്തില്‍ മുസ്തഫയോട് വിശദീകരണം ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടയില്‍ മുസ്തഫ കുഴഞ്ഞു വീഴുകയായിരുന്നുയെന്നാണ് മാഹിന്‍ ഹാജി പറയുന്നത്.
കൂടെയുള്ളവര്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ 42 കിലോമീറ്റര്‍ അപ്പുറമുള്ള ആശുപത്രിയില്‍ എത്തിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞാണ് കുഴഞ്ഞു വീണത്. മുസ്തഫ ഷുഗര്‍ രോഗിയാണെന്ന് സഹോദരന്‍ സൈനുല്‍ ആബിദ് പറഞ്ഞു. പിന്നീട് നാട്ടിലെത്തിയാണ് അദ്ദേഹം മര്‍ദ്ദിച്ചു എന്ന് പറഞ്ഞ് പോലീസില്‍ പരാതിപ്പെട്ടതെന്ന് മാഹിന്‍ ഹാജി പറയുന്നു.
ധാരാളം ആസ്തിയുള്ള സ്ഥാപനം തകര്‍ന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയായിരുന്നു ഈ സംഭവം. ലീഗ് സംസ്ഥാന കമ്മിറ്റി നിയമിച്ച മധ്യസ്ഥനു മുന്നില്‍ ജീവനക്കാര്‍ നല്‍കുന്ന മൊഴികളെല്ലാം വൈരുദ്ധ്യം നിറഞ്ഞതുമായിരുന്നു. മധ്യസ്ഥ ചര്‍ച്ചക്കിടെ വസ്തുതകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍, ഇയാളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്ക് വ്യക്തത ഇല്ലായിരുന്നു. ക്രമക്കേടുകള്‍ നടന്നതായുള്ള സൂചന ഇതോടെ വ്യക്തമായി. ഇതോടെയാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്. കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ആരോപണം ഉന്നയിച്ച മുസ്തഫ ഫാഷന്‍ ഗോള്‍ഡ് എംഡിയുടെ ബന്ധുവാണ്. ജനറല്‍ മാനേജറുടെ സഹോദരന്‍ കൂടിയാണ്. ഇതിനിടയില്‍ ജീവനക്കാരുടെ വ്യാജപ്രചാരണത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. തിരിമറി ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അടി കിട്ടിയ ആളാണെങ്കില്‍ എന്തിനാണ് അടുത്തുള്ള ആശുപത്രിയിൽ പോകാതെ 42 കിലോമീറ്റര്‍ ദൂരം മാറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അദ്ദേഹം ചോദിച്ചു.

Post a Comment

0 Comments