വലിയ ആലിമും മുദരിസും ആയിരുന്ന അദ്ദേഹം താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു. താജുൽ ഫുഖഹാഅ് – എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. ഫിഖ്ഹിലും ഗോളശാസ്ത്രത്തിലും അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു. 1971 ഇൽ ബിരുദധാരിയായ ശേഷം അഞ്ചു പതിറ്റാണ്ടോളം ദർസ് നടത്തിയ അവർക്ക് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്. കർണ്ണാടകയിലെ ഉഡുപ്പി ജില്ലാ സംയുക്ത ഖാളിയും നിരവധി മഹല്ലുകളുടെ ഖാളിയും ആയിരുന്നു.-കാന്തപുരം അനുസ്മരിച്ചു.
കേരളത്തിലാകുമ്പോൾ ശുദ്ധമായ മലയാളത്തിലും കർണ്ണാടകയിൽ കന്നഡയിലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ എന്നും സുന്നികൾക്ക് ആവേശമായിരുന്നു. പതിനിയരങ്ങളെ സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥമായ ആശയങ്ങളിലേക്കു അദ്ദേഹം എത്തിച്ചു.
താജുൽ ഉലമക്ക് ശേഷം കർണ്ണാടകയിലെ സുന്നി പ്രവർത്തങ്ങൾക്ക് ആവേശകരമായ നേതൃത്വം നൽകിയത് അവരായിരുന്നുവെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ അനുസ്മരിച്ചു.
0 Comments