കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുതിനുള്ള പ്രോപ്പോസല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു.[www.malabarflash.com]
ജില്ലാ ആശുപത്രിയിലെ മറ്റുകേസുകള്‍ നീലേശ്വരം, പെരിയ എന്നിവിടങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റാവുതാണെന്ന് ഡിഎംഒ അറിയിച്ചു. എന്നാല്‍ പ്രസവ ചികിത്സാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തിന് ഓപ്പറേഷന്‍ തിയേറ്ററോടു കൂടിയ ഒരു ആശുപത്രി കണ്ടെത്തേണ്ടതുണ്ട്. ഈ ആവശ്യത്തിനായി സഞ്ജീവനി ആശുപത്രിയുടെ ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കം ഒരുഭാഗം ലഭ്യമാകുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഡിഎംഒ യെ ചുമതലപ്പെടുത്തി.
ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും ജില്ലയില്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാശുപത്രിയെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കുന്നത്.
ഡയാലിസിസ് ചെയ്യാനുള്ള സൗകര്യവും തീവ്രചരിചരണത്തിനും സൗകര്യം ജില്ലാശുപത്രിയിലുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണ്‍ അല്ലാത്ത എല്ലാ സ്ഥലങ്ങളിലും ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
0 Comments