മാണ്ഡ്യ: കര്‍ണടകയില്‍ ക്ഷേത്രത്തിനുള്ളില്‍ മൂന്ന് പൂജാരിമാരെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മാണ്ഡ്യ ഗുട്ടുലു ശ്രീ അരകേശ്വര സ്വാമി ക്ഷേത്രവളപ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.[www.malabarflash.com]
അരകേശ്വര ക്ഷേത്രത്തിലെ പൂജാരിമാരും ബന്ധുക്കളുമായ ആനന്ദ്(42), ഗണേഷ്(55), പ്രകാശ്(60) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൂവരും ക്ഷേത്രത്തിനുള്ളിലായിരുന്നു കിടന്നുറങ്ങാറുണ്ടായിരുന്നത്.
ക്ഷേത്ര ഭണ്ഡാരത്തിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഭണ്ഡാരത്തില്‍ ഏതാനും ചില്ലറത്തുട്ടുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലിസ് പരിശോധിക്കുന്നുണ്ട്.
മാണ്ഡ്യ ലോക്‌സഭാ എംപിയും നടിയുമായ സുമലത, ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണത്തിനായി അഞ്ച് പോലിസ് ടീം രൂപീകരിച്ചതായി മാണ്ഡ്യ പോലിസ് സൂപ്രണ്ട് കെ പരശുരാമ അറിയിച്ചു. കൊലപാതകം തന്നെയാണെന്നും കവര്‍ച്ചാസംഘമാണ് പിന്നിലെന്ന് സംശയിക്കുന്നതായും മാണ്ഡ്യ പോലിസ് മേധാവി വ്യക്തമാക്കി.
0 Comments