കാസറകോട്: ആഗസ്റ്റ് 26 ന് പരവനടുക്കം എം.ആര്‍.എസ് സെന്ററില്‍ വെച്ച് മരണപ്പെട്ട കോവിഡ് രോഗിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പാഴ്‌സ് നഷ്ടപ്പെട്ടതായി പരാതി.[www.malabarflash.com]
പളളിക്കര നെല്ലിയടുക്കത്തെ രാജന്‍ എന്ന രാജുവിന്റെ വിലപിടിപ്പുളള മൊബൈല്‍ ഫോണും, 20000 രൂപയും,ആധാര്‍ കാര്‍ഡ്, ഐഡി കാര്‍ഡ്, എടിഎം കാര്‍ഡ് അടക്കം സൂക്ഷിച്ചിരുന്ന പേഴ്‌സ് കാണാനില്ലെന്ന് കാണിച്ച് ഭാര്യ സുമതി മേല്‍പ്പറമ്പ പോലീസില്‍ പരാതി നല്‍കിയത്.
ഉദുമ പ്രാഥമിക കേന്ദ്രത്തില്‍ നടന്ന കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച് പരവനടുക്കത്തെ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോവുമ്പോള്‍ രാജവിന്റെ കൈയ്യില്‍ പണവും രേഖകളും അടങ്ങിയ പാഴ്‌സ് ഉണ്ടായിരുന്നു. പരവനടുക്കത്തെ കോവിഡ് സെന്ററിലെത്തിയ ഉടനെ രാജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മതിയിയ ചികിത്സ കിട്ടാതെയാണ് രാജു മരിച്ചതെന്നും സുമതി ആരോപിക്കുന്നു.
മരണശേഷം പാഴ്‌സിനായി കാസറകോട് കൊറോണ സെല്‍, പളളിക്കര, ചെമ്മനാട് പഞ്ചായത്തുകള്‍, ബേക്കല്‍, മേല്‍പ്പറമ്പ പോലീസ് സ്റ്റേഷനുകള്‍, പരവനടുക്കത്തെ ചികിത്സാകേന്ദ്രം എന്നിവിടങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടിയോ സാധനം കിട്ടത്തക്ക രീതിയിലുളള സമീപനം ഉണ്ടായില്ലെന്നും സുമതി പരാതിയില്‍ പറയുന്നു.
0 Comments