ദുബൈ: കാസർകോട് ചെങ്കള സ്വദേശി ദുബൈയിലെ സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമ്മയുടെയും മകൻ അജീർ പാണൂസ് എന്ന അബ്ദുൽ അജീർ (41) ആണ് മരിച്ചത്. ദുബൈ ശെയ്ഖ് പാലസിൽ ജീവനക്കാരനായിരുന്നു അജീർ.[www.malabarflash.com]
കുളിക്കാനിറങ്ങിയപ്പോൾ ഹൃദയാഘാതം മൂലം മരിച്ചതായാണ് പ്രാഥമിക നിഗമനം. മൃതദേഹം ബർദുബൈ പോലീസ് ഇൻക്വസ്റ്റ് നടത്തി തുടര്നടപടികൾക്കായി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി.
അജീറിന്റെ മൂത്ത സഹോദരൻ ഹാരിസ് പാനൂസ് ജനുവരിയിൽ ദുബൈയിൽ മരിച്ചിരുന്നു.
0 Comments