കൊണ്ടോട്ടി: ദുബായിയിൽനിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ സ്വർണക്കടത്ത് സഘത്തിലെ നാലുപേരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മലപ്പുറം മമ്പാട് കച്ചേരിക്കുനിയിൽ മുഹമ്മദ് ബഷീർ(45), കോരക്കാട് ഇഷൽ മൻസിൽ അബ്ദുൾ നാസർ (46), താമരശേരി ചെമ്പായി മുഹമ്മദ്(50), ഇയാളുടെ മകളുടെ ഭർത്താവ് താമരശേരി കണ്ണീരുപ്പിൽ ഫസൽ (31), എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 17ന് തൊട്ടിൽപ്പാലം സ്വദേശി പാറശേരി മിത്തൽ മുഹമ്മദ് റിയാസിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലാണ് നാലുപേരും പിടിയിലായത്. സൗദിയിലെ സ്വർണക്കടത്തു സംഘം സ്വർണം കടത്തുന്നതിനായി റിയാസിനെ ഉപയോഗിക്കുകയും എന്നാൽ ഇയാൾ ഇവരെ കബളിപ്പിച്ച് സ്വർണവുമായി കടന്നു കളയാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് കരിപ്പൂരിലിറങ്ങി ആറ് വാഹനങ്ങളിലായി വന്ന സ്വർണക്കടത്തു സംഘം ഇയാളെ കൊണ്ടോട്ടി കാളോത്തു വച്ച് കാർ തടഞ്ഞ് തട്ടിക്കൊണ്ടു പോയത്.

പിന്നീട് 10 പേർ ചേർന്ന് ഇയാളെ മർദിച്ച് മുക്കം ടൗണിൽ ഇറക്കി വിട്ടു.സംഭവത്തിൽ പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സ്വർണ ക്കടത്ത് സംഘത്തിലെ മുഖ്യ പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാൻ വ്യാജ പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാക്കാനും സംഘം ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
നിലവിൽ പിടിയിലായവരിൽനിന്നു വ്യാജ പ്രതികൾക്ക് നൽകാനായി സ്വർണക്കടത്ത് സംഘത്തലവൻ നൽകിയ ഒരു ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.
സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. പിടിയിലായ ബഷീർ, ഫസൽ എന്നിവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഗുണ്ടൽപേട്ട് ടൗണിലെ ബഷീറിന്റെ ആഡംബര റിസോട്ടിൽനിന്നാണ് സ്വർണക്കടുത്തു സംഘവും ബഷീറും സൗഹൃദത്തിലും സ്വർണക്കടത്തിലും പങ്കാളിയായതെന്നും പോലീസ് പറഞ്ഞു.
പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
0 Comments