ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ സ്വദേശി അനീഷ് തോമസ് ആണ് മരിച്ചത്. ജമ്മു അതിര്‍ത്തിയിലെ നൗഷാര സെക്ടറിലെ സുന്ദര്‍ബനില്‍വെച്ചാണ് പാക് ആക്രമണമുണ്ടായത്. മേജര്‍ അടക്കം മറ്റു മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.[www.malabarflash.com]
ബുധനാഴ്ച പുലര്‍ച്ചെയാണ് ബന്ധുക്കള്‍ക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ അനീഷ് വീരമൃത്യു വരിച്ചു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. പട്രോളിങ്ങിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം നടന്നതെന്നാണ് വിവരം.
കടയ്ക്കല്‍ സ്വദേശിയായ തോമസ്- അമ്മിണി ദമ്പതികളുടെ മകനാണ് അനീഷ് തോമസ്. ഭാര്യയും ആറു വയസ്സുള്ള മകളുമുണ്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായാണ് അദ്ദേഹം ജമ്മു കശ്മീരില്‍ എത്തിയത്. 16 വര്‍ഷമായി സൈനിക സേവനം നിര്‍വഹിച്ചുവരികയായിരുന്നു അനീഷ് തോമസ്. ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
സംഭവസ്ഥലത്തുനിന്ന് ഭൗതികശരീരം ഡല്‍ഹയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം നാളെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെനിന്ന് വിലാപയാത്രയായി സ്വദേശമായ കടക്കലില്‍ എത്തിക്കും.

0 Comments