NEWS UPDATE

6/recent/ticker-posts

കസറകോട് പെര്‍ളയില്‍ മദ്യലഹരിയില്‍ ഭാര്യയെ അടിച്ചു കൊന്നു; ഭര്‍ത്താവ് പിടിയില്‍

ബദിയടുക്ക: മദ്യലഹരിയില്‍ ഭാര്യയെ അടിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പോലീസ് പിടിയിലായി. പെര്‍ള അജിനടുക്കയിലെ സുശീല (42)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജനാര്‍ദ്ദനയെ (48)യാണ് ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]

മദ്യപിച്ചെത്തിയ ജനാര്‍ദ്ദന സുശീലയുമായി വഴക്കിടുന്നത് പതിവായിരുന്നു. തിങ്കളാഴ്ച വൈകീട്ടും മദ്യപിച്ചെത്തിയ ജനാര്‍ദ്ദന ഭാര്യയെ മര്‍ദ്ദിച്ചു. കുറച്ച് സമയം കഴിഞ്ഞ് വാതില്‍ പൂട്ടി ജനാര്‍ദ്ദന പുറത്ത് പോയി. 

സുശീലയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ ബന്ധുവും സ്ത്രീയും വന്ന് നോക്കിയപ്പോള്‍ സുശീലയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും പെര്‍ള ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിവരമറിയിച്ച് പോലീസിന്റെ സഹായത്തോടെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണപ്പെടുകയായിരുന്നു. ബദിയടുക്ക പോലീസ് ഇതിനിടയില്‍ ജനാര്‍ദ്ദനയെ കസ്റ്റഡിയിലെടുത്തിരുന്നു.

സുശീലയുടെ ദേഹത്ത് പുറമെ മുറിവുകളൊന്നും കണ്ടെത്താനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

Post a Comment

0 Comments