NEWS UPDATE

6/recent/ticker-posts

എനിക്കാരേയും പേടിയില്ല, ബി.ജെ.പി സമരത്തിനെതിരെ ചെങ്കൊടി ഉയർത്തിയ പഴയ എസ്.എഫ്.ഐക്കാരൻ പറയുന്നു

കൊച്ചി: ചെങ്കൊടിയും കെെയ്യിലേന്തി ഒറ്റയ്ക്ക് ബി.ജെ.പി മാർച്ചിന് നേരെ നെഞ്ചുവിരിച്ചു നിന്ന ഒരു സി.പി.എം പ്രവർത്തകന്റെ ദൃശ്യങ്ങളാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.[www.malabarflash.com]

വീഡിയോ പുറത്തുവന്നതോടെ സെെബർ സഖാക്കളും ഇടതുപക്ഷ പ്രവർത്തകരും ഇത് ഏറ്റെടുത്തു. ഇടപ്പള്ളി സ്വദേശിയും സി.പി.എം പ്രവർത്തകനുമായ രതീഷാണ് എറണാകുളം ഐ.ജി ഓഫിസിനു മുന്നിൽ നടന്ന ഒ.ബി.സി മോർച്ചയുടെ മാർച്ചിനു മുന്നിൽ ചുവന്ന കൊടിയുമായി എത്തി മുദ്രാവാക്യം വിളിച്ചത്. എന്നാൽ താൻ പ്രവർത്തകർക്കിടയിൽ താരമായ കാര്യം രതീഷ് അറിഞ്ഞിരുന്നില്ല.

‘ഞാൻ പഴയ എസ്എഫ്ഐക്കാരനാണ്, എനിക്കാരെയും പേടിയില്ല. ഞാൻ ഒരു സാധാരണ പ്രവർത്തകനാണ്. ഇതിനെ വേട്ടയാടാൻ ഞാൻ സമ്മതിക്കില്ല. എന്ത് സമരം വന്നാലും അടി വന്നാലും നേരിടാനുള്ള ധൈര്യമുണ്ട്. സോഷ്യൽ മീഡിയ തിരയുകയാണെന്നും അറിഞ്ഞില്ല. ഞാൻ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല, അതുകൊണ്ടാണ് അറിയാതെ പോയത്. പിന്നീട് മറ്റൊരു സുഹൃത്ത് വഴിയാണ് സംഗതി അറിയുന്നത്. ’രതീഷ് പറയുന്നു.

മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ജി ഓഫിസിലേയ്ക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് എത്തുന്നുവെന്നറിഞ്ഞാണ് രതീഷ് കാത്തു നിന്നത്. എന്നാൽ വന്നത് ഒ.ബി.സി മോർച്ചയുടെ പ്രതിഷേധമാർച്ചായിരുന്നു. സമരക്കാരെ കണ്ടത്തോടെ കനത്ത മഴ പോലും വകവയ്ക്കാതെ ചെങ്കൊടി നിവർത്തി മുന്നിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു രതീഷ്. തുടർന്ന് പോലീസുകാർ ഇയാളെ വട്ടം പിടിച്ച് സമരക്കാർക്കു മുന്നിൽ നിന്നും മാറ്റുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ വെെറലായത്.

Post a Comment

0 Comments