തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിനുനേരെ പോലീസ് ലാത്തിച്ചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.[www.malabarflash.com]
ജലീലിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി പ്രതിഷേധമാർച്ച് നടന്നത്. സമരം അക്രമാസക്തമായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു.
രാത്രി ഒമ്പതോടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരവുമായെത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ലാത്തിവീശി. ലാത്തിയടിയിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. മറ്റുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിതറിയോടി.

തൊട്ടുപിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ യുവമോർച്ച, ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധവും സെക്രട്ടേറിയറ്റിന് മുന്നിലെത്തി.
പ്രവർത്തകരുടെ പ്രതിഷേധം അതിരുകടന്നതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിവീശുകയുമായിരുന്നു. ലാത്തിയടിയിൽ ബി.ജെ.പി മുൻ ജില്ല പ്രസിഡൻറ് എസ്. സുരേഷിനുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച ബി.ജെ.പി കരിദിനം ആചരിക്കുമെന്ന് കെ. സുരേന്ദ്രൻ അറിയിച്ചു.
സെക്രട്ടേറിയറ്റ് പടിക്കൽ ബി.ജെ.പി പ്രവർത്തകരുടെ കുത്തിയിരിപ്പ് പ്രതിഷേധം രാത്രി വൈകിയും തുടർന്നു. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെതുടർന്ന് സെക്രട്ടേറിയറ്റ് പരിസരത്ത് വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷ സംഘടനകൾ അദ്ദേഹത്തിന്റെ വസതിയിലേക്കും ക്യാമ്പ് ഓഫിസിലേക്കും മാർച്ച് നടത്തി. തവനൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റി മന്ത്രിയുടെ കോലം കത്തിച്ചു. ക്യാമ്പ് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ഷെഫീഖ് കൈമലശേരി അധ്യക്ഷത വഹിച്ചു.
വളാഞ്ചാരി കാവുംപുറത്തെ മന്ത്രിയുടെ വസതിയിലേക്ക് എം.എസ്.എഫ് മുനിസിപ്പൽ കമ്മിറ്റി നടത്തിയ മാർച്ച് യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. പി.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ച് കാവുംപുറത്തെ വീടിന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ച് മന്ത്രിയുടെ ഫോട്ടോ കത്തിച്ചു. ജില്ല പ്രസിഡൻറ് ഹാരിസ് മുതൂർ നേതൃത്വം നൽകി.

0 Comments