NEWS UPDATE

6/recent/ticker-posts

കനത്ത മഴയില്‍ ബങ്കളത്ത് വെള്ളകെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു

നീലേശ്വരം: കനത്ത മഴയില്‍ വെള്ളകെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. തെക്കന്‍ ബങ്കളം കിഴക്കേ വീട്ടില്‍ രഘുനാഥ(55)നാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.[www.malabarflash.com]

കനത്ത മഴയില്‍ നടന്നു പോകുന്നതിനിടേ അബദ്ധത്തില്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഉഷ നാട്ടുകാരെ വിളിച്ചുവരുത്തി. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എത്തുമ്പോഴേക്കും നാട്ടുകാര്‍ രഘുനാഥനെ കരയ്‌ക്കെത്തിച്ചിരുന്നു.
പ്രാഥമീക ശുശ്രൂഷകള്‍ നല്‍കിയ ശേഷം നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും മരണപ്പെട്ടിരുന്നു. 

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. 

നിര്‍മാണ തൊഴിലാളിയായിരുന്നു. 
മക്കള്‍: രസ്‌ന, ശ്രീജിന. മരുമക്കള്‍ :സുരേന്ദ്രന്‍ (മാവുങ്കാല്‍ ), രതീഷ്. 
സഹോദരങ്ങള്‍: നാരായണി, തമ്പായി, തങ്കമണി, സുവര്‍ണ്ണനി, യശോദ, പരേതനായ വിജയന്‍.

Post a Comment

0 Comments