NEWS UPDATE

6/recent/ticker-posts

നാടാകെ പ്രതിഷേധം കനക്കുമ്പോൾ വീട്ടിൽ ചോറൂൺ ചടങ്ങ്​ നടത്തി മന്ത്രി കെ.ടി ജലീൽ

മലപ്പുറം: മന്ത്രി ​കെ.ടി ജലീലിന്റെ വീടിനു പുറത്ത്​ രാജിക്കായി വിവിധ രാഷ്​ട്രീയ പാർട്ടികൾ മുറവിളി കൂട്ടുന്നതിനിടെ, അകത്ത്​ അതിന്റെ യാതൊരു അ​ലയടിയും ഉണ്ടായിരുന്നില്ല.[www.malabarflash.com]

വളാഞ്ചേരി കാവുംപുറത്തെ​ വീട്ടിൽ മന്ത്രി അയൽവാസിയുടെ മകന്റെ ചോറൂൺ ചടങ്ങിന്റെ തിരക്കിലായിരുന്നു. കാവുംപുറം സ്വദേശി രഞ്​ജിത്തിന്റെയും ഷിബിലയുടെയും മക​നാണ്​ മന്ത്രി ചോറു നൽകിയത്​. ചോറു നൽകി ആദം ഗുവേര എന്ന പേര്​ ചൊല്ലിവിളിക്കുകയും ചെയ്​തു.

ശനിയാഴ്ച രാവിലെയായിരുന്നു ചടങ്ങ്​. രഞ്​ജിത്ത്​ ചടങ്ങിൻറ ഫോ​ട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ്​ ഡിപ്പാർട്ട്മെൻറ്​ (ഇ.ഡി) കെ.ടി ജലീലിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണു സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിച്ചത്.

രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി പ്രതിഷേധം തുടരുകയാണ്​. മന്ത്രിയുടെ വസതിയിലേക്ക്​ അടക്കം മാർച്ച് നടന്നു.

Post a Comment

0 Comments