ഗുൽ നവാസ് ഡൽഹി ഹവാല കേസിലെയും ഷുഹൈബ് ബംഗളൂരു സ്‌ഫോടനകേസിലെയും പ്രതിയാണെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 6.15 റിയാദിൽനിന്നുള്ള എയർഇന്ത്യഎക്‌സ്പ്രസിലാണ് ഇവർ എത്തിയത്. ഇവർക്കെതിരെ നേരത്തെ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരുവരും സൗദി അറേബ്യയിലായിരുന്നു. ഇവർ എത്തുന്ന വിവരം അറിഞ്ഞ് എൻഐഎ സംഘം വിമാനത്താവളത്തിൽ എത്തുകയായിരുന്നു.
എൻഐഎയും റോയും മൂന്ന് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർ നടപടികൾക്കായി ഷുഹൈബിനെ ബംഗളൂരുവിലേക്കും ഗുൽനവാസിനെ ഡൽഹിയിലേക്കും കൊണ്ടുപോകും.
എൻഐഎയും റോയും മൂന്ന് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർ നടപടികൾക്കായി ഷുഹൈബിനെ ബംഗളൂരുവിലേക്കും ഗുൽനവാസിനെ ഡൽഹിയിലേക്കും കൊണ്ടുപോകും.
0 Comments